കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഒക്‌ടോബര്‍ അഞ്ച് മുതൽ സിറ്റിങ് നടത്തും. രാവിലെ 10 മണി മുതലാണ് സിറ്റിംഗ്. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ 0474 2766843, 0474 2950183.
സിറ്റിങ് നടത്തുന്ന സ്ഥലവും തീയതിയും
ഒക്‌ടോബര്‍ അഞ്ചിന് നിലമേല്‍ (നിലമേല്‍ പഞ്ചായത്ത് ഓഫീസ്), ഏഴിന് കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര, ആലപ്പാട് (കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി), 10ന് പുനലൂര്‍, വാളക്കോട് (പുനലൂര്‍ മുനിസിപ്പാലിറ്റി), 12ന് അഞ്ചല്‍, ഇടമുളക്കല്‍, അറയ്ക്കല്‍ ഇടമുളക്കല്‍ പഞ്ചായത്ത് ഓഫീസ്, 17ന് പത്തനാപുരം (പത്തനാപുരം പഞ്ചായത്ത് ഓഫീസ്), 19ന് ശൂരനാട് വടക്ക്, ശൂരനാട് തെക്ക് (ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസ്), 21ന് ആദിനാട്, കുലശേഖരപുരം (കുലശേഖരപുരം പഞ്ചായത്ത് ഓഫീസ്), 26ന് ഇട്ടിവ, കോട്ടുക്കല്‍ (വയ്യാനം ഗ്രന്ഥശാല), 28ന് വിളക്കുടി, തലവൂര്‍, പിടവൂര്‍ (വിളക്കുടി പഞ്ചായത്ത്).