വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ചെറിയ വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് സഹീദ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. സ്‌കൂള്‍ എച്ച് എം യാസ്മിന്‍ ഷെമിനോവ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ബിജു, പഞ്ചായത്തംഗങ്ങളായ ടി കെ ജ്യോതി ദാസ്, ഡി രമേശ്, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.