ചിതറ ഗ്രാമപഞ്ചായത്തില്‍ ഇടപ്പണ ട്രൈബല്‍ എല്‍ പി എസി ല്‍ പോഷന്‍ മാഹ് സംഘടിപിച്ചു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. അംഗന്‍വാടി പ്രവര്‍ത്തകരുടെ പോഷകാഹാര പ്രദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്, ആരോഗ്യപരിശോധന തുടങ്ങിയവയുമുണ്ടായിരുന്നു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു.
ചടയമംഗലം അഡിഷണല്‍ സിഡിപിഒ ഒ ആര്‍ പ്രീത അധ്യക്ഷയായി. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജെ സബിനിസ, സ്‌കൂള്‍ എച്ച് എം ബീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.