വൈലോപ്പിള്ളി സംസ്കൃതി ഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസിലേക്ക് (സി.സി.എൽ.ഐ.എസ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. രജിസ്ട്രേഷൻ ഫീസായി 150 രുപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 16നു മുൻപായി വൈലോപ്പിള്ളി സംസ്കൃതി ഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവന്തപുരം-3, ഫോൺ: 0471 2311842 എന്ന വിലാസത്തിലോ ബന്ധപ്പെടണം.