ഹരിത കേരളം മിഷനും എനർജി മാനേജ്‌മെന്റ് സെന്റുറും  ചേർന്ന് നെറ്റ് സീറോ കാർബൺ കേരളം ദൗത്യത്തിൽ ഉൾപ്പെടുത്താവുന്ന ഊർജസംരക്ഷണ പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന പരിശീലകർക്ക്  ദ്വിദിന ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു.

പഞ്ചായത്ത് തലത്തിൽ നെറ്റ് സീറോയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കാവുന്ന പദ്ധതികൾക്ക് രൂപം നൽകുന്നതിനും അതിനുള്ള പരിശീലകർക്ക് പരിശീലനം നൽകുന്നതിനുമാണ്  ശില്പശാല സംഘടിപ്പിച്ചത്.

എല്ലാ ജില്ലകളിൽ നിന്നുമുള്ള  കോർ ഗ്രൂപ്പ്  മെമ്പർമാരും പരിശീലകരും പരിപാടിയിൽ പങ്കെടുത്തു.  ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പരിപാടിയിൽ പങ്കെടുക്കുന്നവരുമായി ചർച്ച നടത്തി. ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ,  ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സഞ്ജീവ് എസ്.യു, നവകേരളം കർമ പദ്ധതി പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ നായർ എന്നിവരും ശിൽപ്പശാലയിൽ പങ്കെടുത്തു.