ചെങ്ങന്നൂർ : നാടിനെ നടുക്കിയ മഹാപ്രളയത്തെ അതിജീവിക്കാനൊരുങ്ങകയാണ് പാണ്ടനാട് എം.വി ഗ്രന്ഥശാല . വെളളപ്പൊക്കം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ പാണ്ടനാട്ടെ പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്നു എം.വി ഗ്രന്ഥശാല.സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡ് നേടിയ ഈ ഗ്രന്ഥശാലയിൽ വർഷങ്ങളോളം പഴക്കമുള്ള അമൂല്യ ഗ്രന്ഥങ്ങളും വിപണിയിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ അപൂർവ ശേഖരവുമുണ്ടായിരുന്നു. പ്രസാധകർ ആരെന്നു പോലും അറിയാൻ കഴിയാത്ത അമൂല്യ ഗ്രന്ഥങ്ങളും ഇവിടെയുണ്ടായിരുന്ന താളിയോലകളുമടക്കം വലിയ നഷ്ടമാണ് പ്രളയം ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചത്. .ബാല സാഹിത്യം, നോവൽ , ചെറുകഥകൾ,കഥാ-കവിതാ സമാഹാരങ്ങൾ തുടങ്ങി വിവിധ സാഹിത്യ മേഖലകളിലെ മലയാളം , ഇംഗ്ലീഷ് ഭാഷകളിലുള്ള 15,000 പുസ്തകങ്ങളും അഞ്ഞൂറിൽപരം പഠന വിഷയങ്ങളടങ്ങുന്ന സിഡികളും പ്രളയത്തിൽ നഷ്ടപ്പെട്ടു.
കമ്പ്യൂട്ടർ,,മൈക്ക് സെറ്റ്, ടി.വി, ഇൻവെർട്ടർ ,ഫേട്ടോകോപ്പി മെഷീൻ തുടങ്ങി നിരവധി ഇലക്ട്രിക്- ഇലക്ടോണിക്സ് ഉപകരണങ്ങളും, ഫർണീച്ചറുകളും പ്രളയം കവർന്നു. .വെള്ളപ്പൊക്കത്തിന് ശേഷം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി സതീഷ്‌കുമാർ, ജില്ല ലൈബ്രറി ൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, പ്രസിഡന്റ് കെ ആർ മുരളീധരൻപിള്ള തുടങ്ങിയവർ ഗ്രന്ഥശാല സന്ദർശിച്ചിരുന്നു. എം.വി ഗ്രന്ഥശാലയുടെ അറ്റകുറ്റപണികൾക്കുൾപ്പെടെ 8 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രളയത്തിന് ശേഷമുള്ള ഒന്നരമാസക്കാലയളവിൽ അക്ഷര സ്നേഹികളായ നിരവധിപേർ എം വി ഗ്രന്ഥശാലയെ സഹായിക്കാനെത്തിയിരുന്നു.
സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഗ്രന്ഥശാല സന്ദർശിക്കുവാനെത്തിയപ്പോൾ മൂൻ പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പുസ്‌കതങ്ങൾ അദ്ദേഹം തന്നെ ഏറ്റുവാങ്ങിയിരുന്നു. ഗ്ലോബൽ, സൂര്യ, ഉൺമ, ജീവൻ തുടങ്ങിയ തുടങ്ങിയ പ്രസാധകരും , പ്രോഗേസീവ് േൈറേറ്റഴ്സ് ഫോറം ഉൾപ്പെടെ നിരവധി ചെറുതും വലുതുമായ സംഘടനകളും പുസ്തകങ്ങളും, സാമ്പത്തീക സഹായവും നൽകി ഗ്രന്ഥശാലയെ അതിജീവനത്തിന്റെ പാതയിൽ സഹായിച്ചു കൊണ്ടിരിക്കുന്നതായും സെക്രട്ടറി ജി. കൃഷ്ണകുമാർ അറിയിച്ചു.