ദ്വാരക നവചിന്ത ലൈബ്രറിക്ക് മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച ശാസ്ത്ര – ചരിത്ര കോര്‍ണര്‍ പ്രവര്‍ത്തനം തുടങ്ങി. ചടങ്ങ് ദ്വാരക ഗുരുകുലം കോളജില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സുബൈദ പുളിയോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ സുരേഷ് കുമാര്‍ പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രളയകാലത്ത് മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദ്വാര ലൈഫ് ജാക്കറ്റ് പ്രവര്‍ത്തകരെ ആദരിച്ചു. ലൈഫ് ജാക്കറ്റ് ചെയര്‍മാന്‍ വി.സി അഷ്റഫ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ സുരേഷില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. മാരത്തണ്‍ ഓട്ടക്കാരന്‍ തോമസ് പള്ളിത്താഴത്തിനെ ദ്വാരക ഗുരുകുലം കോളേജ് പ്രിന്‍സിപ്പാള്‍ ഷാജന്‍ ജോസ് ആദരിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. അജയകുമാര്‍, ലൈബ്രറി പ്രസിഡന്റ് കെ. മുസ്തഫ, സെക്രട്ടറി അജ്മല്‍ ഷേക്ക്, മത്തായി ആണ്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.