ചെങ്ങന്നൂർ:  മഹാപ്രളയത്തെത്തുടർന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ തിരുവൻവണ്ടൂർ ഗവ: എച്ച് .എസ് .എസിന് രാജസ്ഥാനി ജെയിൻ സമാജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സഹായഹസ്തം സ്‌കൂളിന് ഒരു എച്ച് പി യുടെ പമ്പ് സെറ്റും ,225 ഓളം കുട്ടികൾക്ക് വേണ്ടി അലൂമിനിയം ബക്കറ്റ്, കലം, സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ തവി, സ്റ്റീൽ ഗ്ലാസുകൾ ചരുവം, ബെഡ്ഷീറ്റ്,ബാത്ത് ടവ്വൽ, സ്‌കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, കുട, ബുക്ക്,ടിഫിൻ ബോക്‌സ്, പെൺകുട്ടികളുടെയും, ആൺകുട്ടികളുടെയും വസ്ത്രങ്ങൾ മുതലായവ അടങ്ങിയ കിറ്റും വിതരണം ചെയ്തു കൂടാതെ കല്ലിശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 125-ഓളംകുട്ടികൾക്കും പഠനോപകരണങ്ങളും ,പാത്രങ്ങളും ,വസ്ത്രങ്ങളും നൽകി.സ്‌കൂൾ അങ്കണത്തിൽച്ചേർന്ന ചടങ്ങിൽ എസ്.എം.ഡി.സി. ചെയർമാൻ രാധാകൃഷ്ണൻ പാണ്ടനാട് അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.ട്രസ്റ്റ് ചെയർമാൻ ഹസ്തിമൽ നെഹർ ,ഹെഡ്മിസ്ട്രസ്സ് കെ.സുനിത ,അദ്ധ്യാപിക ഷിബു ജോർജ്ജ് ,വാർഡ് അംഗം ഹരികുമാർ മൂരിത്തിട്ട, പൂർവ്വ വിദ്യാർത്ഥി ദീപക് ഇടക്കല്ലിൽ ,പി.ടി.എ അംഗം എം.ജി. സരസ്വതിയമ്മ ,എന്നിവർ പ്രസംഗിച്ചു.