അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് പ്രായമേറിയ സമ്മതിദായകരെ ആദരിച്ച് ജില്ലാ ഭരണകൂടം. 94 വയസുള്ള കൊച്ചുകുടിയിൽ മേരി ജോർജിനെയാണ് വാഴത്തോപ്പിലെ അവരുടെ വസതിയിലെത്തി ജില്ലാ കളക്ടർ ഷീബാ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചത് . വോട്ടവകാശം ലഭിച്ചതുമുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാറുണ്ടെന്ന് മേരി ജോർജ് പറഞ്ഞു. അടുത്ത പൊതുതെരെഞ്ഞെടുപ്പിൽ കൊച്ചുമക്കൾക്കൊപ്പം ബൂത്തിലെത്താൻ കാത്തിരിക്കുകയാണ് ഈ മുതിർന്ന വോട്ടർ. ഇലകഷൻ ഡെപ്യൂട്ടി കളക്ടർ ലത വി ആർ, ഇടുക്കി തഹസിൽദാർ ഡിക്സി ഫ്രാൻസിസ്. വി , തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ എന്നിവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു .