ഹ്രസ്വകാല, ഫിക്സഡ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 181 മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി വർധിപ്പിച്ചു. 366 ദിവസം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.40 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്.