കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്ളോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുന്നു. കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായി ഒക്ടോബർ 10 വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സംഫണി ഹാളിലാണ് യോഗം.  കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ.എ. റഹീം എം.പി, കമ്മിറ്റി കൺവീനറായ കെ.ടി.ഡി.സി. എം.ഡി. ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.