കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിൻ്റെ ഭാഗമായി നഗരത്തിൽ കേരളീയം സൈക്കിൾറാലി നാളെ രാവിലെ സൈക്കിൾ റാലി നടക്കും. രാവിലെ 7.30ന് കവടിയാറിൽ നിന്ന് റാലി ആരംഭിക്കും.
 എൻ.സി.സി കെ (1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ്   റാലി സംഘടിപ്പിക്കുന്നത്.
 കവടിയാർ ചിൽഡ്രൻസ് പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച് വെള്ളയമ്പലം പാളയം – സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്, പ്രസ് ക്ലബ്ബ് , നോർത്ത് ഗേറ്റ്- പാളയം- എൽ.എം.എസ് വഴി കനകക്കുന്ന് ഗേറ്റിൽ സൈക്കിൾ റാലി സമാപിക്കും.