ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒക്ടോബര്‍ 17 ന് 11 മണിക്ക് തൊടുപുഴയില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ജില്ലാതലമത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7500, 5000 എന്നിങ്ങനെ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരു സ്‌കൂളില്‍ നിന്നും 2 കുട്ടികളെ വീതം ഉള്‍പ്പെടുത്തി നടത്തുന്ന ജില്ലാതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 13 വൈകിട്ട് 5 വരെയാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 -222344.