നേഴ്സ് നിയമനം

ആരോഗ്യകേരളം വയനാടിന് കീഴില്‍ ആര്‍.ബി.എസ്.കെ നേഴ്സുമാരെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) കോഴ്സ് കഴിഞ്ഞവരും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 19ന് വൈകീട്ട് 4 വരെ കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 04936 202771.

ഡോക്ടര്‍ നിയമനം

ആരോഗ്യകേരളം വയനാടിന് കീഴില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്സ്, ഇഎന്‍ടി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി എന്നീ തസ്തികകളിലാണ് സ്പെഷ്യലിസ്റ്റ് നിയമനം. അര്‍ബന്‍ ക്ലിനിക്കുകളില്‍ മൂന്നു മണിക്കൂര്‍ സേവനം ചെയ്യണം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ഗൈനക്കോളജിസ്റ്റുകള്‍ക്ക് എംബിബിഎസ്/ഡിജിഒ/എംഎസ്/ഡിഎന്‍ബി ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി യോഗ്യതയുണ്ടായിരിക്കണം. മറ്റു ഡോക്ടര്‍മാര്‍ക്ക് എംബിബിഎസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും വേണം.

സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് dpmwynd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. മറ്റു ഡോക്ടര്‍മാര്‍ ഇ-മെയില്‍ വിലാസത്തിലും കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. അപേക്ഷകര്‍ ആധാര്‍, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒക്ടോബര്‍ 19 വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 202771.

ഗേറ്റ് കീപ്പര്‍ നിയമനം

50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്‍മാര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ കരാര്‍ വ്യവസ്ഥയില്‍ ഗേറ്റ് കീപ്പര്‍ തസ്തികയില്‍ നിയമനം നല്‍കുന്നു. യോഗ്യതയുള്ള വിമുക്ത ഭടന്‍മാര്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 16നുള്ളില്‍ ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2771881

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി ലഹരി മോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എംഫില്‍, ആര്‍ സി ഐ രജിസ്ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി ക്ലിനിക്കല്‍ സൈക്കോളജി. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.