തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ‘ആർദ്രം ആരോഗ്യം’പരിപാടിയുടെ ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. വളരെ കൃത്യമായാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഡോക്ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ വിവിധ സേവനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയും മന്ത്രി പ്രത്യേകം വിലയിരുത്തി.
എ.എം. ആരിഫ് എംപി, ദലീമ ജോജോ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, അംഗങ്ങളായ എ.യു. അനീഷ്, വി.കെ. സാബു, ജയാ പ്രതാപൻ, ലത ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ ബി. ശ്രീദേവി, ഹസീന സാദിഖ്, ഡി.എം.ഒ ഡോ.ജമുന വർഗീസ്, എൻ.എച്ച്.എം. ഡി.പി.എം. ഡോ. ദേവ കിരൺ, ഡി.എച്ച്.എസ് ഡോ.റീന, തുറവൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ആർ.റൂബി, എച്ച്.എം.സി അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.