പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ചിറ്റൂര്‍ എസ്.സി.ഡി.ഡി ഐ.ടി.ഐ ഹരിത കേരള മിഷനുമായി സഹകരിച്ച് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ശുചീകരണവും ബോധവത്ക്കരണ യോഗവും നടത്തി. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കില ചിറ്റൂര്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ. മോഹന്‍ ബോധവത്ക്കരണ ക്ലാസെടുത്തു.
മാലിന്യമുക്തം നവകേരളം, മാലിന്യ സംസ്‌കരണ രീതികള്‍-പ്രാധാന്യം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും അത്തിക്കോട് ജങ്ഷന്‍ മുതല്‍ ശിശുവിഹാര്‍ വരെ ശുചീകരണം നടത്തുകയും ചെയ്തു. പരിപാടിയില്‍ നവകേരളം റിസോഴ്സ് പേഴ്സണ്‍ കെ. ജയദേവ്, ചിറ്റൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ പി.പി. വിനോദ്, വ്യാപാരി വ്യവസായികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.