ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കഥ, കവിത, ഉപന്യാസം, മിമിക്രി, മോണോ ആകട്, ലളിതഗാനം, മലയാള പദ്യപാരായണം, ദേശഭക്തി ഗാന മത്സരങ്ങളും എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവുമാണ് നടത്തുന്നത്. രചനാ മത്സരങ്ങള്‍ ഒക്ടോബര്‍ 21 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മറ്റ് മത്സരങ്ങള്‍ നവംബര്‍ 4 ന് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലും നടക്കും.

ശിശുദിനത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി എല്‍.പി, യു.പി വിഭാഗത്തില്‍ പ്രസംഗ മത്സരം ഒക്ടോബര്‍ 20 ന് ബി.ആര്‍.സികളില്‍ നടക്കും. എല്‍.പി, യു.പി വിദ്യാര്‍ത്ഥികളുടെ പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ 9446695426 (മാനന്തവാടി) 9744697967(വൈത്തിരി) 9747833165 (സുല്‍ത്താന്‍ ബത്തേരി ) ് സബ് ജില്ലാ തലത്തില്‍ ഒക്ടോബര്‍ 16നകം രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 14 ന് കളക്ടറേറ്റില്‍ നിന്നും തുടങ്ങുന്ന ശിശുദിന റാലി ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാലയങ്ങള്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കും. ഫോണ്‍ 9744111518.