ഫാര്‍മസിസ്റ്റ് നിയമനം

മേപ്പാടി കുടുബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് മൂന്ന് മാസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 ന് രാവിലെ 11.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 04936 282854.

വനിത ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം

കെ.എം.എം ഗവ ഐ.ടി.ഐ കല്‍പ്പറ്റയിലെ വനിത ഹോസ്റ്റലില്‍ ദിവസവേതനടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. താല്‍പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 205519.

ലാബ് ടെക്നീഷ്യന്‍ നിയമനം

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം എല്‍.റ്റി, ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പൂതാടി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 20 ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.