ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അബിന മോഹന്‍ ഒന്നാം സ്ഥാനം നേടി.

ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസിലെ ആന്‍ മരിയ സന്തോഷ് രണ്ടാം സ്ഥാനവും, അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ ആന്‍ മരിയ സാലു മൂന്നാം സ്ഥാനവും നേടി. ഗാന്ധി സമകാലിക ഭാരതത്തിന്റെ പുനര്‍വായന എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.