സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 വർഷത്തെ ‘പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന പദ്ധതിയുടെ കീഴിൽ പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത ഗവേഷകർ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അ‌പേക്ഷിക്കാം. വിശദാംശങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.envt.kerala.gov.in സന്ദർശിക്കുക. ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം – 695601 എന്ന വിലാസത്തിൽ ഒക്ടോബർ 25നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326264. Email: environmentdirectorate@gmail.com.