അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും, ഫാം ലൈവ്‌ലിഹുഡ്, മലപ്പുറം കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ സന്ദേശയാത്രയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് കര്‍മ്മം ജില്ല കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു. സ്റ്റാള്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ചെറുധാന്യ ഉത്പന്ന പ്രദര്‍ശന വിപണന മേളയും ബോധവല്‍ക്കരണ ക്യാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ – കാന്റീന്‍ പരിസരത്തു നടന്ന പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ ഷരീഫ് അധ്യക്ഷത വഹിച്ചു.
അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കോഡിനേറ്റര്‍ കെ പി കരുണാകരന്‍ പദ്ധതി വിശദ്ധീകരണം നടത്തി. മലപ്പുറം കുടുംബശ്രീ സിഡിഎസ് 2 ചെയര്‍പേഴ്‌സണ്‍ വി എ അനുജ ദേവി, സി ഡി എസ് 1 ചെയര്‍പേഴ്‌സണ്‍ ടി.ടി ജുമൈല, കുടുംബശ്രീ അസിസ്റ്റന്റ്് ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍ മുഹമ്മദ് കട്ടുപ്പാറ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രകാശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ മന്‍ഷൂബ നന്ദിയും പറഞ്ഞു. സന്ദേശ യാത്രയില്‍ അട്ടപ്പാടിയിലെ ചെറുധാന്യ കര്‍ഷകരും, കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.യാത്രയോടനുബന്ധിച്ച് ‘ചെറുധാന്യ കൃഷിയും ആരോഗ്യവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിച്ചു. ചെറുധാന്യ കൃഷിയുടെ ആവശ്യകത, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തല്‍, ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നീ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ചചെയ്തു. അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി അംഗം ബി. രാജമ്മ വിഷയാവതരണം നടത്തി. പ്രശാന്ത് ഹോട്ടല്‍ ഹാളില്‍ നടന്ന സെമിനാറില്‍ മലപ്പുറം കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ മന്‍ഷൂബ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന കുടുംബശ്രീ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, പ്രോജക്ട് മാനേജര്‍ കെ.പി കരുണാകരന്‍, നിലമ്പൂര്‍ സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.എസ് റിജേഷ് എന്നിവര്‍ പങ്കെടുത്തു.