സ്കോൾ-മുഖേന 2023-25 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. വിദ്യാർഥികൾ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. www.scolekerala.org എന്ന വെബ്സൈറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ ഒപ്പും സ്കൂൾ സീലും വാങ്ങണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രിങ്ങളിൽ നിന്നും അറിയാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471 2342950, 2342271 എന്നീ നമ്പറുകളിലും ജില്ലാകേന്ദ്രങ്ങളിലും ബന്ധപ്പെടുക.