വൈജ്ഞാനിക സമ്പത്തിനെ അടിസ്ഥാനപ്പെടുത്തി ജനജീവിത നിലവാരം ഉയര്‍ത്തണം കേരളത്തിന്റെ സമ്പത്ത് ഘടന ശക്തിപ്പെടുത്താനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രയത്‌നിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ പ്രധാനപ്പെട്ട രാജ്യാന്തര വിദ്യാഭ്യാസ ഹബ് ആക്കി മാറ്റും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാനപ്പെട്ട പരിഗണനയാണ് സര്‍ക്കാര്‍ കൊടുത്തിട്ടുള്ളത്.
സാങ്കേതിക വിദ്യാഭ്യാസത്തിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ നാളത്തെ പ്രതീക്ഷകളാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലൂടെ നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന വികസനവും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. സമഗ്ര വ്യക്തിത്വ വികാസവും, ഗ്രാമീണ മേഖലയിലുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠനാ അവസരങ്ങള്‍ ഉറപ്പു കൊടുത്തുകൊണ്ട് അവര്‍ക്കാവശ്യമുള്ള തൊഴിലവസരങ്ങളിലേക്ക് കടന്നു പോകാനുമുള്ള സാമ്പത്തിക സാമൂഹിക പിന്‍ബലം നല്‍കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ നിരവധി അനവധി മാതൃകകള്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്നു കോടി 15 ലക്ഷം രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പുതിയ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, ലാബുകള്‍, ഓഫീസ്, സ്റ്റാഫ് റൂം, ടോയ്‌ലറ്റുകള്‍, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റുകള്‍, അംഗപരിമിതര്‍ക്കായി ഒന്നാം നിലയിലേക്ക് നീളുന്ന റമ്പ്, പുതിയ ഫര്‍ണിച്ചറുകള്‍ എന്നീ സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ചടങ്ങില്‍ പുനലൂര്‍ എം എല്‍ എ പി.എസ് സുപാല്‍ അധ്യക്ഷനായി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കെ രാജു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധവകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.