വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വടവുകോട് ബ്ലോക്ക്തല കേരളോത്സവം ആരംഭിച്ചു.
കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പി.വി.ശ്രീനിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒക്ടോബർ 28, 29,30 തീയതികളിൽ കോലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ജെ.സി.എസ് ഗ്രൗണ്ട്, ഏളൂർ റെസിഡൻസി, കോലഞ്ചേരി മെഡിക്കൽ മിഷൻ കോളേജ് ഗ്രൗണ്ട്, കോലഞ്ചേരി പള്ളി ഗ്രൗണ്ട്, സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ട്, സെൻ പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം എന്നീ വേദികളിൽ ആയിരിക്കും പരിപാടികൾ നടക്കുക.
ഉദ്ഘാടന ചടങ്ങിൽ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീജ അശോകൻ, ഷൈജ റെജി, ഓമന നന്ദകുമാർ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.