മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവ കേരള സദസിന് മുന്നോടിയായി കുന്നത്തുനാട് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു.

കുമാരപുരം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന രൂപീകരണ യോഗം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്തല സംഘാടക സമിതി ചെയർമാനായി നിസാർ ഇബ്രാഹിമിനെ തിരഞ്ഞെടുത്തു.ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആരതി ബാബുവാണ് കൺവീനർ.

സംഘാടകസമിതി രൂപീകരണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.തോമസ്, വി.എ മോഹനൻ,അമ്പലമുകൾ സബ് ഇൻസ്പെക്ടർ പി.പി.റെജി, സി.ഡി.എസ് ചെയർപേഴ്സൺ റാബിയ സലിം, കൃഷി ഓഫീസർ സിദ്ധാർത്ഥ് , സംഘാടക സമിതി വൈസ് ചെയർമാൻ എൻ.എം അബ്ദുൾ കരീം, എൻ.വി വാസു, ജിഷാന്ത് പത്മൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആരതി ബാബു നന്ദിയും പറഞ്ഞു.