കോതമംഗലം നഗരസഭയിൽ ഉൾപ്പെടുന്ന അങ്കണവാടികളിൽ ബയോ കമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിച്ചത്.

നഗരസഭ ഒന്നാം നമ്പർ അങ്കണവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ കെ കെ ടോമി വിതരണ ഉത്‌ഘാടനം നിർവഹിച്ചു. വലിയൊരു മാറ്റത്തിന്റെ ചെറിയൊരു തുടക്കമാണിതെന്നും, എല്ലാ സ്ഥാപനങ്ങളിലുമുണ്ടാവുന്ന മാലിന്യം അതാതു സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി കാണണമെന്നും ചെയർമാൻ പറഞ്ഞു. കേരള ഖരമാലിനെ പദ്ധതിയുടെ ആഭിമുഖ്യത്തിൽ വരുന്ന അഞ്ചു വർഷത്തേക്ക് ആറ് കോടി രൂപയുടെ വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ വി തോമസ്, വാർഡ്  കൗൺസിലർമാരായ മിനി ബെന്നി, പി ആർ ഉണ്ണികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ സാലി വർഗീസ്, ക്ലീൻ സിറ്റി മാനേജർ എം എക്സ് വിൽസൺ, കേരള ഖരമാലിന്യ പരിപാലന പദ്ധതി സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് എഞ്ചിനീയർ അശ്വിനി സുകു, ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ ഓഡിനേറ്റർ എം എസ് ധന്യ , സോഷ്യൽ എക്സ്പർട്ട് എസ് വിനു, ഫിനാൻഷ്യൽ എക്സ്പേർട്ട് ജയന്തി കൃഷ്ണ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ഹെലൻ റെജി എന്നിവർ പങ്കെടുത്തു.