നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല തലത്തിൽ പര്യടനം നടത്തുന്ന നവ കേരള സദസിനു മുന്നോടിയായി വാഴക്കുളം ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. മാറമ്പിള്ളി
കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോയെ ചെയർമാനായും പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബനേഷ് ഖാനെ കൺവീനറായും തിരഞ്ഞെടുത്തു.
ഡിസംബർ ഒൻപതിനാണ് കുന്നത്തുനാട്ടിൽ മണ്ഡല സദസ്സ് സംഘടിപ്പിക്കുന്നത്

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽഡിയോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കെ എം സിറാജ് , പഞ്ചായത്തംഗങ്ങളായ ഹമീദ് കോട്ടപ്പുറം , നിഷ കബീർ , ഫസീല ഷംനാദ് , കെ ജി ഗീത , എ കെ മുരളി , വിജയലക്ഷമി , പഞ്ചായത്ത് സെക്രട്ടറി കാർത്തികേയൻ, അസിസ്റ്റൻ്റ് സെക്രട്ടറി ബനേഷ് ഖാൻ, ജില്ലാ പട്ടികജാതി വികസന സമിതി അംഗം കെ പി അശോകൻ , മണ്ഡലം സംഘാടക സമിതി വൈസ് ചെയർമാൻ ജബ്ബാർ തച്ചയിൽ, മുൻ പ്രസിഡൻ്റുമാരായ വി പി മക്കാർ , വിജി സണ്ണി, മണ്ഡലം സംഘാടക സമിതി അസി. നോഡൽ ഓഫീസർമാരായ ശരണ്യ ശിവൻ എന്നിവർ പങ്കെടുത്തു.