തിരുവനന്തപുരം പിടിപി നഗറിലെ റവന്യൂ വകുപ്പിന്റെ സ്വയം ഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ആരംഭിച്ച എം ബി എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിന്റെ 2023 – 2025 ബാച്ചിൽ ഒഴിവുള്ള സംവരണ വിഭാഗം (പട്ടികജാതി -5, പട്ടികവർഗം – 1, ഈഴവ -1 , മുസ്ലിം – 2) സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
അർഹരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 30 നു രാവിലെ 10 ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ രജിസ്റ്റർ ചെയ്ത് പ്രവേശനം നേടിയതിന് ശേഷം ഒഴിവു വരുന്ന സംവരണ വിഭാഗം സീറ്റുകളിലേക്ക് പൊതുവിഭാഗത്തിൽ നിന്നും പങ്കെടുക്കുന്നവർക്ക് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ http://ildm.kerala gov.in എന്ന വെബ്സൈറ്റിലോ 9847984527 എന്ന നമ്പറിലോ ലഭ്യമാകും.