കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പണ്ടാരപ്പറമ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കെ. മീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.