തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ എന്‍. പ്രതാപന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിക്ടോറിയ കോളെജ് കൊമേഴ്സ് വിഭാഗം അധ്യാപിക ഡോ. സി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ. എസ്. വനിത, സുമേഷ് കെ. മേനോന്‍, സി.എ രാജീവ് രാംനാഥ്, ഡോ. കെ. ആനന്ദ് എന്നിവര്‍ സംസാരിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ജി. ബിന്ദു, ജ്യോഗ്രഫി വിഭാഗം മേധാവി വിഷ്ണു കബില്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപിക അനു സി. വിജയന്‍, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ കൊമേഴ്സ് വിഭാഗം അധ്യാപിക ആര്‍. സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
