ജില്ലാ സാക്ഷരതാ മിഷൻ ചാലിയാർ ഗ്രാമപഞ്ചായത്തിലെ പാലക്കയം പട്ടികവർഗ കോളനിയിൽ നടത്തിയ “പൗരധ്വനി ” ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബീന ജോസഫ് അധ്യക്ഷത വഹിച്ചു.”പൗരധ്വനി” ക്യാമ്പിന് രാഹുൽ ഗാന്ധി എം.പിയുടെ ആശംസാ സന്ദേശം ചടങ്ങിൽ വായിച്ചു. ജോലി മാറി പോകുന്ന പ്രേരക് ജി.രജനിയെ ആദരിച്ചു. ക്യാമ്പ് വിജയിപ്പിച്ച പാലക്കയം യുവ എഫ്.സി. ക്ലബ്ബിനെയും വ്യക്തികളെയും ക്യാമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ച പ്രതിഭകളെയും അനുമോദിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.

ഊര് മൂപ്പൻമാരായ കൃഷ്ണൻ കുട്ടി, പാലൻ , കരിയൻ ,ചാലിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ തോണിയിൽ സുരേഷ് , സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി , അഡ്വ.യൂനുസ് അലി , നാലകത്ത് ഹൈദരലി , തോണിക്കടവൻ ഷൗക്കത്ത് , പി.കെ. ശ്യാംജിത്ത് എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു. ഷേർളി, റജി തോമസ്, ഗിരീഷ് ആമ്പ്ര, എന്നിവർ ക്ലാസുകൾ നയിച്ചു. ചാലിയാർ പഞ്ചായത്തിലെ വിവിധ പട്ടിക വർഗ കോളനികളിൽ അധിവസിക്കുന്ന ഇരുനൂറോളം ആളുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ത്രിദിന ക്യാമ്പ് നടത്തിയത്. 19 വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസുകൾ നടന്നു. കലാ സാംസ്ക്കാരിക പരിപാടികളും സിനിമാ പ്രദർശനവും സംഘടിപ്പിച്ചു.