70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം തൃശ്ശൂര്‍ ജില്ല-താലൂക്ക് തല ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കോലോത്തുംപാടം കേരള ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു. ‘സുസ്ഥിര വികസനം സഹകരണ പ്രസ്ഥാനത്തിലൂടെ’ എന്ന വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സെമിനാര്‍ അവതരിപ്പിച്ചു.
തൃശ്ശൂര്‍ സഹകരണ പരിശീലനകേന്ദ്രം പ്രിന്‍സിപ്പാള്‍ വി. ബിന്ദു മേനോന് മോഡറേറ്ററായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംഘങ്ങളെയും നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ സംഘങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ സഹകരണ മേഖലയിലെ വ്യക്തികളും, സഹകരണ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന സഹകരണ യൂണിയന് ഭരണ സമിതി അംഗം ലളിത ചന്ദ്രശേഖരന് സ്വാഗതവും സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) പി.സി. നിഷ നന്ദിയും പറഞ്ഞു.