മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി ഹരിപ്പാട് മണ്ഡലത്തില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസ് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭയ്ക്ക് എതിര്‍വശമാണ് ഓഫീസ്. ചടങ്ങില്‍ മണ്ഡലതല കമ്മിറ്റി ചെയര്‍മാനായ എ.എം. ആരിഫ് എം.പി. അധ്യക്ഷനായി. ഡിസംബര്‍ 15-ന് വൈകിട്ട് ആറിന് ഹരിപ്പാട് ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ മൈതാനത്താണ് നവകേരള സദസ്.
ചടങ്ങില്‍ നവകേരള സദസ് മണ്ഡലം കണ്‍വീനര്‍ ഫിലിപ്പ് ജോസഫ്, മുൻ എം.എൽ. എ.യും കയർ ഫെഡ് ചെയർമാനുമായ ടി.കെ. ദേവകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് അംഗം എ. ശോഭ, മറ്റ് ജനപ്രതിനിധികളായ സജീവന്‍, എം. സുരേന്ദ്രന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, എസ്. കൃഷ്ണകുമാര്‍ എം.എം. അനസലി, എ.എച്ച്. ബാബുജാന്‍, എം. സത്യപാലന്‍, കെ. കാര്‍ത്തികേയന്‍, തഹസില്‍ദാര്‍ സജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, എന്‍. സജീവന്‍, കെ.എച്ച് ബാബുജാന്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.