കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിലെ വനിത വിശ്രമകേന്ദ്രത്തിലെ അമ്മമാര്‍ക്കുളള മുലയൂട്ടല്‍ കേന്ദ്രം സമര്‍പ്പിച്ചു. ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായി കസ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതബോധത്തോടെ സ്വതന്ത്രമായി സമ്മതിക്കാന്‍ കാത്തിരിപ്പ് കേന്ദ്രവും കൈകുഞ്ഞുങ്ങളായി എത്തുന്നവര്‍ക്ക് മുലയൂട്ടുന്നതിന്  സ്വകാര്യതയും ഉറപ്പാക്കാന്‍ പൊതു ഇടങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ മുലയൂട്ടല്‍ കേന്ദ്രം തുറന്നത്.കെ.എസ്.ആര്‍.ടി.സിയിലെ മുലയൂട്ടല്‍ കേന്ദ്രം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വന്‍ കുതിച്ച് ചാട്ടമാണ് സംസ്ഥാനത്തെ ആരേഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.300ലധികം ആശുപത്രികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുളള നടപടി ക്രമങ്ങള്‍ നടന്ന് വരികയാണ്.കക്കോടിയില്‍ മൂന്നരക്കോടി രൂപ ചെലവഴിച്ച് ലോകോത്തര നിലവാരത്തിലുളള ആശുപത്രി നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് കൂടാതെ 2 ഇടങ്ങളില്‍ കൂടി ഈ സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഢീഷണല്‍ ഡി.എം.ഒ ഡോക്ടര്‍ ആശാദേവി അധ്യക്ഷയായിരുന്നു.കോര്‍പ്പറേഷന്‍  ഡോക്ടര്‍ ഗോപകുമാര്‍,ഐ.എ.പി ഡോക്ടര്‍ കൃഷ്ണകുമാര്‍, ഡോക്ടര്‍ കൃഷ്ണന്‍കുട്ടി, കെ.എസ്.ആര്‍.ടി.സി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷാജു ലോറന്‍സ്,കെ.ടി.ഡി.എഫ്.സി മാനേജര്‍ ഷെറിത്ത്,ജില്ല സഹകരണബാങ്ക് മാനേജര്‍,കെ.പി അജയകുമാര്‍,ഡോക്യുമെന്റ് & കമ്മ്യുണിക്കേഷന്‍ കണ്‍സള്‍ട്ടന്റ്  ദിവ്യ.സി,ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ നവീന്‍ എ എന്നിവര്‍ സംസാരിച്ചു