ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് സമ്മിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. അക്ഷരസാക്ഷരതയ്‌ക്കൊപ്പം കായിക സാക്ഷരതയ്ക്കും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഗ്രാമങ്ങളില്‍ ആരംഭിച്ച ഓപ്പണ്‍ ജിമ്മുകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് പ്രതീക്ഷ നല്‍കുന്നു. എട്ട് ഹൈസ്‌കൂളുകളില്‍ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ജിമ്മുകള്‍ ആരംഭിച്ചുട്ടുണ്ടെന്നും സ്‌പോര്‍ട്‌സിന്റെ വികാസത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് , ജില്ലാ സ്‌പോര്‍ട്‌സ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് എണസ്റ്റ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ , ഏഷ്യന്‍ താരം രഘു നാഥന്‍ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സ്മിത ആര്‍, കെ രാധാകൃഷ്ണന്‍ , പ്രദീപ് അനില്‍കുമാര്‍ , ഗോപന്‍ , പി ജെ ആമിന , ജയകുമാര്‍ , ആര്‍ ജയകൃഷ്ണന്‍ , ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.