സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളിലെ സൂക്ഷ്മ ന്യൂനപക്ഷങ്ങളെക്കുറിച്ച് സമഗ്ര പഠനം നടത്താൻ കേരള സർവ്വകലാശാലയുടെയും കേരള മീഡിയ അക്കാദമിയുടെയും സഹായം തേടി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് കത്ത് നൽകി.

ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗത്തിലുള്ളവരെ കുറിച്ചാണ് പഠനം. ഈ വിഭാഗങ്ങളുടെ സംസ്ഥാനത്തെ ജനസംഖ്യ, വിദ്യാഭ്യാസം, ജീവിത നിലവാരം, മറ്റ് ഭൗതിക സാഹചര്യങ്ങൾ എന്നിവയാണ് പഠനത്തിന് വിധേയമാക്കുക.

 വിവരശേഖരണത്തിന് ശേഷം സൂക്ഷ്മ ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

        ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗത്തിലുള്ളവരെ സംബന്ധിച്ച വിവരം കമ്മിഷനെ അറിയിക്കാം. ഫോൺ: 8547274606, 8129634932. ഇ-മെയിൽ: kscminorities@gmail.com