തിരുവനന്തപരും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 29 ന് രാവിലെ 10.30 ന് അയ്യങ്കാളി ഹാളിൽ ജില്ലാ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കും. ജനുവരിയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായാണ് സ്പോർട്സ് സമ്മിറ്റ് നടത്തുന്നത്.