നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തിയ ക്വിസ് മത്സരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി ബിജു അധ്യക്ഷത വഹിച്ചു. കൃഷി സംസ്‌ക്കാരം നവകേരളം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി അമ്പതോളം ടീമുകള്‍ പങ്കെടുത്തു.

യു.പി വിഭാഗത്തില്‍ കുഞ്ഞോം എ യു പി സ്‌കൂളിലെ ആര്‍.കെ അഭിനവ്, ശ്രേയ യാദവും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ജി.കെ.എം.എച്ച്.എസ്.എസ് കണിയാരത്തിലെ കെ.ജെ നീരജ്, ശിവദര്‍ശ് എന്നിവരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ അഭിനന്ദ് എസ് ദേവ്, അഫ്‌സീന അസിന്‍ എന്നിവരും പൊതു വിഭാഗത്തില്‍ റയീസ്, അബിന്‍ ലാല്‍ എന്നിവരും മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മത്സര വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി സമ്മാനങ്ങള്‍ വിതരണം ചെയ്തു