സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് മൊബൈല്‍ കാബിനറ്റാണെന്നും ഇത് അഭിമാനമാണെന്നും പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞു. കല്‍പ്പറ്റയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസനത്തിന് പലകാര്യങ്ങളിലും മാതൃകയാണ് ഈ സംസ്ഥാനം. ജന നന്മയ്ക്കായുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.

മേപ്പാടിയില്‍ ആയിരം ഏക്കര്‍ഭൂമി ടൂറിസം പ്രോജക്ടിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എയര്‍ സ്ട്രിപ്പ് പ്രോജക്ടിന് അംഗീകാരം നല്‍കണം. എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അഗ്രി മൂ്യൂസിയം 25 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കും. വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് കൃഷിയെക്കുറിച്ച് പഠിക്കാനും കൃഷി ചെയ്യാനുമുള്ള സൗകര്യം ഒരുക്കും. എന്റര്‍ടെയിന്‍മെന്റ് പാര്‍ക്ക് , വുഡ് ഹൗസ് എന്നിവയെല്ലാം കൊണ്ടുവരും. കേരളം ടൂറിസം വികസനത്തില്‍ മുന്നേറുകയാണെന്നും സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പ് നടപ്പാക്കുന്ന സിംഗിള്‍ വിന്‍ഡോ പ്രോജക്ടില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.