വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 171 കിലോമീറ്റര്‍ തൂക്കു ഫെന്‍സിങ്ങും സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കും. വന്യമൃഗശല്യത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാന വനം വകുപ്പിനെ ജനസൗഹ്യദ വകുപ്പായി മാറ്റും. പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍പാതയ്ക്ക് കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി നല്‍കി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗം ചേര്‍ന്ന് കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്യും.