സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃകകളാണെന്ന്  മന്ത്രി ജെ. ചിഞ്ചുറാണി.  നവകേരള സദസ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്കെത്തിക്കാനുള്ള ലക്ഷ്യത്തെ മുറുകെ പിടിക്കുന്നു.ലൈഫ് മിഷനില്‍ വീട്, സ്വന്തമായി ഭൂമി, എല്ലാവര്‍ക്കും പട്ടയം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, സാമൂഹ്യക്ഷേമ പെന്‍ഷന്‍, അതി ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മാതൃകാപരമാണ്. ലൈഫ് മിഷനില്‍ മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം വീടുകള്‍ ഇതിനോടകം നല്‍കി. വിദ്യാഭ്യാസ ആരോഗ്യ സംരംഭക മേഖലയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയത് എക്കാലത്തേക്കാള്‍ വലിയ മുന്നേറ്റമാണ്.സ്ത്രീ സുരക്ഷയില്‍ വനിതാ കമ്മീഷന്റെയും വനിതാ പോലീസിന്റെയും സേവനം ശക്തിപ്പെടുത്തി. കുടുംബശ്രീയിലൂടെ ഒരു ലക്ഷം അയല്‍ കൂട്ടങ്ങള്‍ കേരളത്തിന്റെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.