മാലിന്യമുക്ത നവകേരളത്തിനായി പൊരുതുന്ന ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്റെ നഗര ഗ്രാമങ്ങള്‍ ശുചിത്വത്തിന്റെ പുതിയ സന്ദേശമാകും. നവകേരള സദസ് ലോക ജനാധിപത്യ ചരിത്രത്തില്‍ സമാനമായ ബഹുജന ആശയവ വിനിമയ പരിപാടിയാണ്. നാടിന്റെ പുരോഗതിക്ക്, വികസനത്തിന് നവകേരള സദസ് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.