ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതി അംഗീകരിച്ചു. ശുചിത്വപ്രോജക്ടുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, നഗരസഭകളായ പത്തനംതിട്ട, പന്തളം, ഗ്രാമപഞ്ചായത്തുകളായ കടപ്ര, മല്ലപ്പുഴശേരി, കടമ്പനാട്, വടശേരിക്കര, ഇരവിപേരൂര്‍, കലഞ്ഞൂര്‍, നിരണം, പെരിങ്ങര, ഏനാദിമംഗലം, കോയിപ്രം, കൊടുമണ്‍, പ്രമാടം, ആറന്മുള, കോന്നി, ഓമല്ലൂര്‍, അയിരൂര്‍, തോട്ടപ്പുഴശേരി എന്നിവയുടെ വാര്‍ഷിക പദ്ധതികളിലെ ഭേദഗതിയാണ് അംഗീകരിച്ചത്.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.