2023-24 ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിമുക്ത പോലീസ് ഉദ്യോഗസ്ഥർ, ആർമി ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ, എൻ.സി.സി, എസ്.പി.സി, മുൻ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ 29 നകം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിക്കണം.