കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ഡി ഡി യു ജി കെ വൈ യുടെ സംയുക്താഭിമുഖ്യത്തില്‍ ‘വാമോസ് 2.0′ അലുമിനി മീറ്റ് സംഘടിപ്പിച്ചു. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ അധ്യക്ഷനായി. റീല്‍സ് മത്സരത്തിന്റെ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് സമ്മാനങ്ങൾ നൽകി.
‘നയി ചേതന ക്യാമ്പയിന്‍’ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മലിക്ക് നിര്‍വഹിച്ചു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എന്‍ നൗഫല്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ‘ദി ആര്‍ട് ഓഫ് ലിവിങ് എ ഹാപ്പി ലൈഫ് ‘ വിഷയത്തില്‍ മോട്ടിവേഷണല്‍ സെമിനാര്‍ നയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് വിവിധ മേഖലയില്‍ തൊഴില്‍നേടിയ ഉദ്യോഗാര്‍ഥികളെയും കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെയും ആദരിച്ച് അനുഭവം പങ്കുവെച്ചു.
കുടുംബശ്രീ ബഡ്സ് പ്രത്യേക ഉപജീവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വിപണനമേളയും, സ്‌നേഹിതാ ജെൻഡര്‍ ഹെല്പ് ഡിസ്‌കിന്റെ കിയോസ്‌കും, കെ-ഡിസ്‌ക് പിഡബ്ല്യു എം എസ് രജിസ്‌ട്രേഷന്‍ കൗണ്ടറും ഒരുക്കി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.