ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌നേഹരാമം പദ്ധതിക്ക് തുടക്കമായി. എന്‍ എസ് എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശം മാലിന്യമുക്തമാക്കി പൂന്തോട്ടം സജീകരിക്കുകയാണ് ലക്ഷ്യം.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കട്ടച്ചാല്‍ വാര്‍ഡില്‍ തോണിക്കടവ് മുതല്‍ മൂഴിയില്‍ ഭാഗം വരെയുള്ള പ്രദേശമാണ്  നവീകരിക്കുന്നത്.  കൊട്ടിയം ഹോളിക്രോസ്സ് കോളേജിലെ എന്‍ എസ് എസ് വോളണ്ടിയേഴ്സിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കുമ്മല്ലൂരില്‍ പ്രസിഡന്റ് ഷീലാബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായി. കൊട്ടിയം ഹോളിക്രോസ് കോളേജിലെ എന്‍ എസ് എസ് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.