നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തും കിഴക്കേകല്ലട ഗ്രാമപഞ്ചായത്തും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ചിറ്റുമല ചിറയിലെ ഉപവനം നവീകരണവും ടൂറിസം പദ്ധതികളും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള താമരപൂകൃഷി നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷയുമായ ടി എന്‍ സീമയും, സൈക്കിള്‍ പാത/നടപ്പാത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹനും, നടപ്പാത സൗന്ദര്യവത്ക്കരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മയും ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.