കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പതിനാറാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് പാലക്കാട് ജില്ലാതല മത്സരങ്ങള്‍ ഗവ മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല ജൈവ വൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായി.
പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ മുഖ്യതിഥിയായി. കെ.എസ്.ബി.ബി സാങ്കേതിക സഹായ ഗ്രൂപ്പ് അംഗം രതീഷ് ഗോപാലന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യു.കെ. ലത,
കെ.എസ്.ബി.ബി സാങ്കേതിക സഹായ ഗ്രൂപ്പ് അംഗങ്ങളായ ഡോ. കെ.കെ. സീതലക്ഷ്മി, ഡോ. സി. ബിജോയ്, കെ.എസ്.ബി.ബി ജില്ലാ കോര്‍ഡിനേറ്റര്‍ വി. സിനിമോള്‍ പ്രസംഗിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായി.