ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഭരണഘടനാ ദിനം ആചരിച്ചു.  എ ഡി എമ്മിന്റെ റൂമിൽ നടന്ന ദിനാചരണ ചടങ്ങിൽ ജീവനക്കാർക്കായി എ ഡി എം സി മുഹമ്മദ്‌ റഫീഖ് ആമുഖം വായിച്ചു. കലക്ടറേറ്റ് ജീവനക്കാർ ആമുഖം ഏറ്റുചൊല്ലി.

ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, അംബേദ്കറുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എല്ലാവർഷവും നവംബർ 26 ന് ആചരിക്കുന്ന ഭരണഘടനാ ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കലക്ടർമാരായ ഇ അനിത കുമാരി, പി എൻ പുരുഷോത്തമൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.