വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ നവംബർ 30 ന് വൈകിട്ട് ആറിനു സംഗീതപ്രഭ പരിപാടി സംഘടിപ്പിക്കും. പ്രഭാവർമ രചിച്ച് ഡോ.കെ.ആർ.ശ്യാമ ചിട്ടപ്പെടുത്തിയ കർണാടക സംഗീതകൃതികൾ കോർത്തിണക്കി തിരുവനന്തപുരം ഗവ.വനിതാ കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കും. തുടർന്ന് ഡോ.ധനലക്ഷ്മിയുടെ സംഗീതകച്ചേരിയും ഉണ്ടായിരിക്കും. ചടങ്ങിൽ പ്രഭാവർമ, ഡോ.കെ.ആർ ശ്യാമ, ഡോ. ധനലക്ഷ്മി എന്നിവരെ ആദരിക്കും.